ഇങ്ങനെയുമുണ്ടോ ഒരു ലേലം വിളി: ബോഡിനായ്ക്കന്നൂരിലെ ക്ഷേത്രത്തില്‍ ഒരു തേങ്ങ ലേലത്തില്‍ പോയത് 2.55 ലക്ഷം രൂപയ്ക്ക് 

ഇങ്ങനെയുമുണ്ടോ ഒരു ലേലം വിളി: ബോഡിനായ്ക്കന്നൂരിലെ ക്ഷേത്രത്തില്‍ ഒരു തേങ്ങ ലേലത്തില്‍ പോയത് 2.55 ലക്ഷം രൂപയ്ക്ക് 

Nov 18, 2026 - 13:36
 0
ഇങ്ങനെയുമുണ്ടോ ഒരു ലേലം വിളി: ബോഡിനായ്ക്കന്നൂരിലെ ക്ഷേത്രത്തില്‍ ഒരു തേങ്ങ ലേലത്തില്‍ പോയത് 2.55 ലക്ഷം രൂപയ്ക്ക് 
This is the title of the web page

ഇടുക്കി: തമിഴ്‌നാട് തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ഒരു തേങ്ങ ലേലത്തില്‍ പോയത് 2.55 ലക്ഷം രൂപയ്ക്ക്. കുടുംബസമേതം ക്ഷേത്രദര്‍ശനത്തിലെത്തിയ മധുര സ്വദേശി കൃഷ്ണമൂര്‍ത്തിയാണ് തേങ്ങ സ്വന്തമാക്കിയത്. വര്‍ഷംതോറും നടക്കുന്ന തിരുകല്യാണ ഉത്സവത്തിലാണ് പ്രത്യേക പൂജകള്‍ ചെയ്ത തേങ്ങ ലേലത്തില്‍ വച്ചത്. ചൊവ്വാഴ്ച രാവിലെ 11,000 രൂപയില്‍ തുടങ്ങിയ ലേലം വിളിയാണ് അരമണിക്കൂര്‍ കൊണ്ട് രണ്ടര ലക്ഷം കടന്നത്. നിരവധിപേര്‍ ലേലത്തില്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow