ജില്ലയിലെ ആദ്യ ആധാര്‍ സേവാകേന്ദ്രം കട്ടപ്പനയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ജില്ലയിലെ ആദ്യ ആധാര്‍ സേവാകേന്ദ്രം കട്ടപ്പനയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Nov 18, 2026 - 17:20
 0
ജില്ലയിലെ ആദ്യ ആധാര്‍ സേവാകേന്ദ്രം കട്ടപ്പനയില്‍ പ്രവര്‍ത്തനമാരംഭിച്ചു
This is the title of the web page

ഇടുക്കി: ജില്ലയിലെ ആദ്യ ആധാര്‍ സേവാകേന്ദ്രം കട്ടപ്പനയില്‍ എഡിഎം മിനി കെ ജോണ്‍ ഉദ്ഘാടനംചെയ്തു. കട്ടപ്പന പാറക്കടവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തിലൂടെ ആധാര്‍ കാര്‍ഡുകളിലെ പെരുമാറ്റം മുതല്‍ പുതിയ കാര്‍ഡ് രജിസ്‌ട്രേഷന്‍ വരെയുള്ള സേവനങ്ങള്‍ ലഭിക്കും 
പൊതു അവധി ദിനങ്ങളില്‍ ഒഴികെ എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചുവരെ കേന്ദ്രം പ്രവര്‍ത്തിക്കും .ആവശ്യക്കാര്‍ക്ക് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നതിനായി bookappointment.uidai.gov.in വെബ്‌സൈറ്റും സജ്ജമാക്കിയിട്ടുണ്ട്. ആധാര്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി പ്രത്യേക പരാതിപരിഹാര സെല്ലും ഈ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വീല്‍ച്ചെയര്‍ സൗകര്യം, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാവുന്ന ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. യുഐഡിഎഐ എസ്ഒടി ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍ അധ്യക്ഷനായി. സോഫ്ജി എസ് ഭദ്രന്‍, എസ് എല്‍ കൃഷ്‌ണേന്ദ്, പി കെ സുനില്‍കുമാര്‍, ദിനേശ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow