ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്
ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്
ഇടുക്കി: ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. സിങ്കുകണ്ടം കൊച്ചുതയ്യില്‍ മധുവിനാണ് പരിക്കേറ്റത്. കാര്‍ഷിക ജോലിക്കായെത്തിയ മധു കൃഷിയിടത്തില്‍ വേലിക്ക് സമീപം മറഞ്ഞുനിന്നിരുന്ന കാട്ടാനയുടെ മുമ്പില്‍ അകപ്പെടുകയായിരുന്നു. ആന തുമ്പികൈ കൊണ്ട് അടിച്ചുവീഴ്ത്തിയെങ്കിലും എഴുന്നേറ്റ് ഓടി മാറാന്‍ സാധിച്ചതിനാലാണ് രക്ഷപ്പെട്ടത്. മധുവിന്റെ കൈയിലും കാലിലും നെഞ്ചിലും പരിക്കേറ്റു. പിന്നീട് നാട്ടുകാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി ആനയെ തുരത്തി. മധുവിന്റെ ചികിത്സയ്ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വനപാലകര്‍ അറിയിച്ചു. വേനല്‍ കടുത്തതോടെ ചിന്നക്കനാല്‍ സിങ്കുകണ്ടം മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാണ്.
What's Your Reaction?