കട്ടപ്പനയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച റോഡിന് വീണ്ടും ഫണ്ട് അനുവദിച്ചു: പ്രതിഷേധവുമായി നാട്ടുകാര്‍
കട്ടപ്പനയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച റോഡിന് വീണ്ടും ഫണ്ട് അനുവദിച്ചു: പ്രതിഷേധവുമായി നാട്ടുകാര്‍
ഇടുക്കി: കട്ടപ്പന വെള്ളയാംകുടി കൊങ്ങിണിപ്പടവ് നൈനാര്‍മുക്ക് ലക്ഷംവീട്‌നഗര്‍ റോഡിന്റെ നവീകരണത്തിനായി 20 ലക്ഷം രൂപ അനുവദിച്ചതായി കാട്ടി മന്ത്രി റോഷി അഗസ്റ്റിന്റെ പേരില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ ശക്തമായ പ്രതിഷേധം. നിര്‍മാണം പൂര്‍ത്തീകരിച്ച റോഡിന് വീണ്ടും ലക്ഷങ്ങള്‍ അനുവദിച്ചതായി കാട്ടിയാണ് ബോര്‍ഡ് സ്ഥാപിച്ചത്. കഴിഞ്ഞവര്‍ഷം അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നവീകരണം നടത്തിയ ഈ റോഡിന് നിലവില്‍ യാതൊരുവിധ അറ്റകുറ്റപ്പണികളും ആവശ്യമില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ബോര്‍ഡ് സ്ഥാപിച്ചത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ ബീന സിബി പറഞ്ഞു. റോഡിന്റെ ഒരു ചെറിയ ഭാഗത്ത് അറ്റകുറ്റപ്പണിയും ഐറിഷ് ഓട നിര്‍മാണവും മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതിനായി 20 ലക്ഷം രൂപയുടെ ആവശ്യമില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇതിലും തകര്‍ന്ന റോഡുകള്‍ മറ്റു മേഖലകളില്‍ ഉള്ളപ്പോള്‍ ഇലക്ഷന്‍ മുന്‍നിര്‍ത്തി ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രദേശവാസികള്‍ ആരോപിച്ചു.
What's Your Reaction?