മൂന്നാറിന്റെ മലഞ്ചെരിവുകളില്‍ നീലക്കുറിഞ്ഞി പൂത്തു
മൂന്നാറിന്റെ മലഞ്ചെരിവുകളില്‍ നീലക്കുറിഞ്ഞി പൂത്തു
ഇടുക്കി: മൂന്നാറിന്റെ പ്രകൃതിഭംഗിക്ക് കൂടുതല്‍ നിറം പകര്‍ന്ന് ഇക്കാനഗര്‍ മലഞ്ചെരിവുകളിലെ നീലക്കുറിഞ്ഞി. പച്ചപ്പിന്റെ പുതപ്പണിഞ്ഞ മലഞ്ചെരിവുകള്‍ക്കിടയില്‍ നീലനിറം പടര്‍ത്തി നീലക്കുറിഞ്ഞി പൂത്തുതുടങ്ങിയിരിക്കുകയാണ്. മൂന്നാര്‍ നല്ലതണ്ണി റോഡ്, ഇക്കാനഗര്‍, ചൊക്കരമുടി തുടങ്ങി വിവിധ മേഖലകളിലെ മലനിരകളിലാണ് നീലക്കുറിഞ്ഞിയുടെ പൂക്കാലം ആരംഭിച്ചത്. എന്നാല്‍ ഇക്കാനഗറിലെ മലനിരകളിലാണ് ഇപ്പോള്‍ നീലക്കുറിഞ്ഞി ഏറ്റവും വ്യാപകമായി പൂത്തുതുടങ്ങിയിരിക്കുന്നത്.
What's Your Reaction?