ജില്ലാ ചെസ് ടൂര്‍ണമെന്റില്‍ ജോഹാനും കുന്ദവൈയും ചാമ്പ്യന്‍മാര്‍
ജില്ലാ ചെസ് ടൂര്‍ണമെന്റില്‍ ജോഹാനും കുന്ദവൈയും ചാമ്പ്യന്‍മാര്‍

ഇടുക്കി: ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷന്‍ ഇടുക്കി ചെസ് അസോസിയേഷന്‍ അണ്ടര്‍ 13 ജില്ലാ ചെസ് ടൂര്‍ണമെന്റ് നടത്തി. കട്ടപ്പനയില്‍ നടന്ന മത്സരത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ഥി ജോഹാന്‍ സി ജിന്‍സണ്‍ ഒന്നാം സ്ഥാനം നേടി ചാമ്പ്യനായി. പൈനാവ് കേന്ദ്രിയ വിദ്യാലയത്തിലെ ജോയല്‍ ജിനേഷ് രണ്ടാം സ്ഥാനവും അണക്കര മോണ്ട്ഫോര്‍ട്ട് സ്‌കൂളിലെ ജോഹാന്‍ ജെയ്സണ്‍ മൂന്നാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കട്ടപ്പന ഓക്സിലിയം സ്‌കൂള്‍ വിദ്യാര്‍ഥിനി കുന്ദവൈ പ്രട്ടിയാര്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ആനവിലാസം സെന്റ് ജോര്‍ജ് യുപി സ്‌കൂളിലെ മിത്ര ജോബി രണ്ടാം സ്ഥാനവും മുരിക്കാശേരി സെന്റ്് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അലൈന്‍ മരിയ മനോജ് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കും.
What's Your Reaction?






