നെടുങ്കണ്ടത്ത് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീടുകള്‍ അപകടാവസ്ഥയില്‍
നെടുങ്കണ്ടത്ത് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീടുകള്‍ അപകടാവസ്ഥയില്‍

ഇടുക്കി: നെടുങ്കണ്ടത്ത് നിര്‍മാണത്തിലിരിക്കുന്ന റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീടുകള്‍ അപകടാവസ്ഥയില്‍. മുണ്ടിയെരുമ- ആദിയാര്‍പുരം തെക്കേ കുരിശുമല റോഡിന്റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞ് പ്രദേശത്തെ മൂന്ന് വീടുകള്‍ അപകടാവസ്ഥയിലായത്. റോഡ് നിര്‍മാണ സമയത്ത് സൈഡില്‍ നിന്ന് മണ്ണ് നീക്കം ചെയ്തതാണ് അപകടത്തിന് കാരണമെന്നും നിര്‍മാണമാരംഭിച്ചപ്പോള്‍ എതിര്‍ വശത്തുള്ള ഭൂമിയില്‍ നിന്ന് റോഡ് സുരക്ഷിതമാക്കാന്‍ മണ്ണ് എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ജോലി കുറക്കുന്നതിനായി വീടിനുസമീപത്ത് നിന്ന് മണ്ണ് എടുക്കുകയായിരുന്നു. ഈ ഭാഗത്ത് കല്‍കെട്ട് നിര്‍മിക്കുമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഉടനടി പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






