പീരുമേട് കല്ലാര്‍ ഹരിജന്‍ നഗറില്‍ കാട്ടാനശല്യം: വ്യാപക കൃഷിനാശം
പീരുമേട് കല്ലാര്‍ ഹരിജന്‍ നഗറില്‍ കാട്ടാനശല്യം: വ്യാപക കൃഷിനാശം

ഇടുക്കി: പീരുമേട് കല്ലാര്‍ ഹരിജന്‍ നഗറില്‍ വ്യാഴാഴ്ച പുലര്‍ച്ചെയെത്തിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. പീരുമേട് ജനവാസ മേഖലകളിലെ ജനങ്ങളുടെ ദുരവസ്ഥയാണ് പാട്ടകൊട്ടി വന്യമൃഗ ശല്യത്തില്‍ നിന്നും രക്ഷ നേടുകയെന്നത്. കല്ലാര്‍ ഹരിജന്‍ നഗറില്‍ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നത് 70 കുടുംബങ്ങളാണ് ഉള്ളത്. വനം വകുപ്പിന്റെ സോഷ്യല്‍ ഫോറസ്റ്ററി യൂക്കാലി പ്ലാന്റേഷനില്‍ നിന്നുമെത്തിയ കാട്ടാനകള്‍ പുലര്‍ച്ചെ 4ന് പെരിയ സ്വാമിയുടെ പുരയിടത്തിലെത്തി വ്യാപക കൃഷി നാശം വരുത്തുകയായിരുന്നു. വീടിന് സമീപത്തെ പ്ലാവില്‍ നിന്ന് ചക്ക പറിക്കുന്നതിനിടെ ശിഖരമൊടിഞ്ഞ ശബ്ദം കേട്ട ഇവര്‍ ജനാല വഴി പാട്ടകൊട്ടിയതോടെ കാട്ടാനകള്‍ ഇവിടെ നിന്ന് പിന്‍മാറുകയായിരുന്നു. കുടിവെള്ള സംവിധാനവും നശിപ്പിച്ചു. മഠത്തിപ്പറമ്പില്‍ സുരേഷ് ജോസഫിന്റെയും മോന്‍സി സാമുവലിന്റെയും പുരയിടത്തിലും കാട്ടാനയെത്തി. വിളവെടുപ്പിന് പാകമായ ഏലം,തെങ്ങ്,കവുങ്ങ്,വാഴ തുടങ്ങിയ കൃഷി ദേഹണ്ണങ്ങളും നശിപ്പിച്ചു. വീടിന്റെ സംരക്ഷണ ഭിത്തി ഇടിച്ച് നശിപ്പിച്ചാണ് കാട്ടാന കടന്നുപോയത്.
രാത്രി 8 മണിയോടെ പ്രദേശത്ത് കാട്ടാനയെ കണ്ടുവെന്നും ആര്‍ആര്‍ടി ടീമിനെ വിവരമറിയിച്ചതയായും മുരളി പറഞ്ഞു. കാട്ടാനശല്യം മൂലം വാഴകൃഷി വെട്ടി നീക്കേണ്ട അവസ്ഥയിലാണെന്നും വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിന് വനംവകുപ്പിന്റെ നേതൃത്വത്തില്‍ ജനകീയ സമിതി വിളിച്ചു ചേര്‍ത്ത് ഹാങ്ങിങ് ഫെന്‍സിങ്ങുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു. പീരുമേട് ജനവാസ മേഖലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നും കോണ്‍ഗ്രസ് പീരുമേട് മണ്ഡലം പ്രസിഡന്റ് കെ രാജന്‍, ഡി രാജു, ആര്‍ റോബര്‍ട്ട് എന്നിവര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






