നെടുങ്കണ്ടം നന്മ സാംസ്‌കാരിക വേദി ജനപ്രതിനിധികളെ അനുമോദിച്ചു
നെടുങ്കണ്ടം നന്മ സാംസ്‌കാരിക വേദി ജനപ്രതിനിധികളെ അനുമോദിച്ചു
ഇടുക്കി: നെടുങ്കണ്ടം നന്മ സാംസ്‌കാരിക വേദി ലൈബ്രറി ആന്‍ഡ് മ്യൂസിക്കല്‍ അക്കാദമി ത്രിതല പഞ്ചായത്തംഗങ്ങളെ അനുമോദിച്ചു. മുന്‍ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എം.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം പഞ്ചായത്തില്‍നിന്ന് വിജയിച്ച 24 അംഗങ്ങളെയും ബ്ലോക് പഞ്ചായത്തില്‍നിന്ന് തെരഞ്ഞെടുത്ത 14 ഡിവിഷന്‍ അംഗങ്ങളെയും ജില്ല പഞ്ചായത്ത് നെടുങ്കണ്ടം, പാമ്പാടുംപാറ ഡിവിഷന്‍ അംഗങ്ങളെയുമാണ് അനുമോദിച്ചത്. സാംസ്‌കാരിക വേദി പ്രസിഡന്റ് കുഞ്ഞുമോന്‍ കൂട്ടിക്കല്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, ജില്ല പഞ്ചായത്തംഗം മിനി പ്രിന്‍സ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥന്‍, അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. എം എന്‍ ഗോപി, സാംസ്‌കാരികവേദി സെക്രട്ടറി ലേഖ ത്യാഗരാജന്‍, ട്രഷറര്‍ സിബിച്ചന്‍ ജേക്കബ്, വൈസ് പ്രസിഡന്റ് ശരില്‍ ചിത്രാലയം, ജോയിന്റ് സെക്രട്ടറി എം ആര്‍ രതീഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു എം തോമസ്, ഷിജു ഉള്ളുരുപ്പില്‍, കെ എന്‍ ഷാജി, രതീഷ് നെടുങ്കണ്ടം, സിന്ധു ഷാജി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?