കര്‍ഷകരുടെ ഏലയ്ക്ക പതിക്കുന്നില്ലെന്ന്: സ്‌പൈസസ് ബോര്‍ഡിന് പരാതി
കര്‍ഷകരുടെ ഏലയ്ക്ക പതിക്കുന്നില്ലെന്ന്: സ്‌പൈസസ് ബോര്‍ഡിന് പരാതി

കളക്ഷന്‍ സെന്ററില്‍ കര്‍ഷകര്‍ എത്തിക്കുന്ന ഏലയ്ക്ക പതിക്കാന്‍ ലേല ഏജന്‍സികള്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞദിവസം കളക്ഷന്‍ സെന്ററില്‍ എത്തിച്ച ഏലയ്ക്ക തിരിച്ചയച്ചതിനെ തുടര്‍ന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ കുമാര്‍ സ്‌പൈസസ് ബോര്‍ഡില്‍ പരാതി നല്‍കി.
ലേലത്തിന് രണ്ടുദിവസം മുമ്പ് ഏലയ്ക്ക പതിക്കണമെന്നാണ് ചട്ടം. കഴിഞ്ഞദിവസം കുമാര്‍ കളക്ഷന്‍ സെന്ററില്‍ എത്തിച്ച 230 കിലോ ഏലയ്ക്ക ഐടിസിപിസി എന്ന ലേല ഏജന്‍സി തിരിച്ചയച്ചു. ബുക്ക് ചെയ്ത് സ്ഥിരമായി ഏലയ്ക്ക പതിക്കുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് അറിയിച്ചതായും പരാതിയില്‍ പറയുന്നു. കര്‍ഷകരെ അവഗണിക്കുന്ന ലേല ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ബിജെപി നേതൃത്വത്തില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?






