ശിശുദിനം കളറാക്കി ഹരിതസഭ

ശിശുദിനം കളറാക്കി ഹരിതസഭ

Oct 15, 2023 - 03:19
Jul 6, 2024 - 06:54
 0
ശിശുദിനം കളറാക്കി ഹരിതസഭ
This is the title of the web page

കട്ടപ്പന നഗരസഭാപരിധിയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളെ പങ്കെടുപ്പിച്ച് ഹരിതസഭ നടത്തി. ശിശുദിനത്തോടനുബന്ധിച്ച് മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷനാണ് തദ്ദേശ സ്ഥാപനങ്ങളില്‍ ഹരിത സഭ നടത്തിയത്. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ 19 സ്‌കൂളുകളില്‍ നിന്നുള്ള നൂറിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സന്‍ ഷൈനി സണ്ണി ഉദ്ഘാടനം ചെയ്തു. ഹരിതസഭയുടെ പ്രാധാന്യത്തെക്കുറിച്ച് കട്ടപ്പന ഗവ. ട്രൈബല്‍ എച്ച്എസ്എസിലെ വിദ്യാര്‍ഥിനി അനു രാജേഷ് പ്രഭാഷണം നടത്തി. ഹരിതസഭാ നടപടിക്രമങ്ങളെക്കുറിച്ച് അനുശ്രീ അജി വിവരിച്ചു. നഗരസഭാ സെക്രട്ടറി ആര്‍ മണികണ്ഠന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് ഹരിതസഭാ റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചകളും നടന്നു. വാര്‍ഡ് കൗണ്‍സിലര്‍മാര്‍, അധ്യാപകര്‍, ഹരിതകേരളം മിഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow