ചെമ്മണ്ണാര്‍ -ഗ്യാപ്പ് റോഡില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ നടപടി സ്വീകരിക്കണം: അടിമാലി ബ്ലോക്ക് പഞ്ചയാത്തംഗം നിരാഹാര സമരം നടത്തി
ചെമ്മണ്ണാര്‍ -ഗ്യാപ്പ് റോഡില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ നടപടി സ്വീകരിക്കണം: അടിമാലി ബ്ലോക്ക് പഞ്ചയാത്തംഗം നിരാഹാര സമരം നടത്തി
ഇടുക്കി: ചെമ്മണ്ണാര്‍ -ഗ്യാപ്പ് റോഡില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം ടി എം രതീഷ് ഏകദിന നിരാഹാര സമരം നടത്തി. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടന്ന നിരാഹാര സമരം അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം തമിഴില്‍നാട്ടില്‍ നിന്നെത്തിയ വാഹനം ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു. റോഡ് നിര്‍മാണം പൂര്‍ത്തികരിച്ചശേഷം ഇതിനകം 45ലേറെ അപകടങ്ങളാണ് ഈ റോഡില്‍ ഉണ്ടായത്. 14 പേര്‍ മരണപെട്ട. ഈ സാഹചര്യത്തിലാണ് ഹരിത ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് അപകട മുന്നറിയിപ്പ് നല്‍കുക, 100 മീറ്റര്‍ അകലത്തില്‍ അപകടം സൂചിപ്പിക്കുന്ന സിഗ്‌നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക ,അപകടങ്ങള്‍ സൂചിപ്പിക്കുന്ന അനൗണ്‍സ്മെന്റ് നല്‍കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സമരം അനുഷ്ഠിച്ചത്. ജനകീയസമിതി അംഗങ്ങള്‍ ,ആശ്രയം ചാരിറ്റബിള്‍ സൊസൈറ്റി , കോണ്‍ഗ്രസ് ബൈസണ്‍വാലി മണ്ഡലം കമ്മറ്റി, ചൊക്രമുടി ആദിവാസികള്‍ പൊതുജങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?