മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ കുടുംബശ്രീയുടെ കഫേ ഫുഡ്കോര്‍ട്ട് തുറന്നു
മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ കുടുംബശ്രീയുടെ കഫേ ഫുഡ്കോര്‍ട്ട് തുറന്നു
ഇടുക്കി: മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ കുടുംബശ്രീയുടെ കഫേ ഫുഡ്കോര്‍ട്ട് തുറന്നു. മൂന്നാറിന്റെ കുളിരിനൊപ്പം സഞ്ചാരികള്‍ക്ക് ഭക്ഷണ വൈവിധ്യത്തിന്റെ രുചി ഭേദങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന കഫേയുടെ പ്രവര്‍ത്തനം ഈ 27 വരെ നീളും. നാടന്‍ ഭക്ഷണങ്ങള്‍ ഉള്‍പ്പെടെ കഫേ ഫുഡ്കോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. കഫേ തുറന്ന ആദ്യം ദിവസം തന്നെ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളില്‍ കഫേ ഫുഡ്കോര്‍ട്ട് സഞ്ചാരികള്‍ കൂടുതലായി ഏറ്റെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
What's Your Reaction?