മുതിരപ്പുഴയാറിനെ മലിനമാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി മൂന്നാര്‍ പഞ്ചായത്ത്
മുതിരപ്പുഴയാറിനെ മലിനമാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി മൂന്നാര്‍ പഞ്ചായത്ത്
ഇടുക്കി: മുതിരപ്പുഴയാറിലേക്ക് മാലിന്യം തള്ളുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി മൂന്നാര്‍ പഞ്ചായത്ത്. സ്ഥാപനങ്ങള്‍ അടപ്പിക്കുന്നതിനൊപ്പം പിഴയും പഞ്ചായത്ത് ഈടാക്കുന്നുണ്ട്. നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി ഈ മാസം 30ന് മൂന്നാറിലെ സ്ഥാപന ഉടമകളെ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ച് യോഗം വിളിച്ചിട്ടുള്ളതായി മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് വിജയകുമാര്‍ പറഞ്ഞു. മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന ചില റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍നിന്ന് മുതിരപ്പുഴയാറിലേക്ക് മാലിന്യമൊഴുക്കുന്നുവെന്ന പരാതി ഉയരുകയും മുതിരപ്പുഴ വീണ്ടും മാലിന്യ വാഹിനിയായി തീരുകയും ചെയ്ത സാഹചര്യത്തിലാണ്
പുതിയ നടപടി. മുമ്പ് മുതിരപ്പുഴയിലേക്ക് മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും മുതിരപ്പുഴ ഒരു പരിധിവരെ മാലിന്യ മുക്തമാകുകയും ചെയ്തിരുന്നു.എന്നാല്‍ സമീപകാലത്ത് വീണ്ടും പുഴയിലേക്ക് മാലിന്യം തള്ളുന്ന പ്രവണത വര്‍ധിച്ചു.ഈ സാഹചര്യത്തിലാണിപ്പോള്‍ മാലിന്യ തള്ളുന്നവര്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ മൂന്നാര്‍ പഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളത്.
What's Your Reaction?