തൂക്കുപാലം പൊതു മാര്‍ക്കറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു
തൂക്കുപാലം പൊതു മാര്‍ക്കറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു
ഇടുക്കി: തൂക്കുപാലം പൊതു മാര്‍ക്കറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം എം എം മണി എംഎല്‍എ നിര്‍വഹിച്ചു. മാര്‍ക്കറ്റിലെ കെട്ടിടങ്ങള്‍ കാലപ്പഴക്കം മൂലം നാശത്തിന്റെ വക്കിലെത്തിയതോടെയാണ് ആധുനിക മാര്‍ക്കറ്റ് സമുച്ചയം നിര്‍മിക്കാന്‍ തീരുമാനിച്ചത്. നിര്‍മാണത്തിന്റെ ആദ്യഘട്ടമായി സെല്ലാര്‍ ഫ്ളോറിങ് പൊതുമാര്‍ക്കറ്റ്, മീറ്റ് ഫിഷ് സ്റ്റാളുകള്‍, ഗ്രൗണ്ട് ഫ്ളോറില്‍ ഷോപ്പിങ് കോംപ്ലക്സ് എന്നിവ ഉള്‍പ്പെടുന്ന 8000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് വി എസ് ബിനു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷീന അനില്‍കുമാര്‍, പഞ്ചായത്തംഗങ്ങളായ ആര്‍ അഖില്‍, ജിജി അരുണ്‍, ബീന പ്രസാദ്, കെ എസ് അന്‍സാരി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി സി അനില്‍, കെ ആര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, പി എന്‍ മോഹനന്‍, കാഞ്ഞാര്‍ ഈസ, പഞ്ചായത്ത് സെക്രട്ടറി പി ബ്രൈറ്റുമോന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?