കേരളത്തില്‍ എല്‍ഡിഎഫ് മത്സരിക്കുന്നത് ബിജെപി പിന്തുണയില്‍ : രാഹുല്‍ ഗാന്ധി

കേരളത്തില്‍ എല്‍ഡിഎഫ് മത്സരിക്കുന്നത് ബിജെപി പിന്തുണയില്‍ : രാഹുല്‍ ഗാന്ധി

Apr 4, 2026 - 17:25
 0
കേരളത്തില്‍ എല്‍ഡിഎഫ് മത്സരിക്കുന്നത് ബിജെപി പിന്തുണയില്‍ : രാഹുല്‍ ഗാന്ധി
This is the title of the web page

ഇടുക്കി: സംസ്ഥാനത്ത് എല്‍ഡിഎഫ് ബിജെപിയുടെ പിന്തുണയില്‍ മത്സരിക്കുകയാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇരുപാര്‍ട്ടികളും തമ്മിലുള്ള ഈ സമീപനം ജനാധിപത്യത്തിന് ഭീഷണിയാണെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും രാജ്യത്താകമാനം ന്യൂനപക്ഷങ്ങളെ ബിജെപി വേട്ടയാടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കട്ടപ്പനയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയപ്പോള്‍ ശബരിമല സ്വര്‍ണക്കടത്ത് വിഷയത്തില്‍ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വിവിധ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും യാതൊരു അന്വേഷണവും നടക്കാത്തത് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂള്‍് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിലെത്തിയ രാഹുല്‍ഗാന്ധി റോഡ് മാര്‍ഗം കട്ടപ്പന നഗരസഭ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ വേദിയിലെത്തിയപ്പോള്‍ അദ്ദേഹത്തെ ഏലക്ക മാലയിട്ട് സ്വീകരിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അധ്യക്ഷനായി. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, എഐസിസി സെക്രട്ടറി പി വി മോഹനന്‍, വിനോദ് സുല്‍ത്താന്‍പുരി എംപി, ഡീന്‍ കുര്യാക്കോസ് എംപി, കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി, ഡിസിസി പ്രസിഡന്റ് സി പി മാത്യു, സ്ഥാനാര്‍ഥിമാരായ റോയി കെ പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാര്‍, അഡ്വ. ഇ എം ആഗസ്തി, തോമസ് രാജന്‍, എം എന്‍ ഗോപി, എ പി ഉസ്മാന്‍, പ്രഫ. എം ജെ ജേക്കബ്, എസ് അശോകന്‍, കെ ജെ ബെന്നി, ജോയി തോമസ്, ജോര്‍ജ് ജോസഫ് പടവന്‍, രാജാ മാട്ടുക്കാരന്‍, എം ഡി അര്‍ജുനന്‍, മനോജ് മുരളി എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow