എല്‍ഡിവൈഎഫ് യൂത്ത് അസംബ്ലിയും ഡിജെ റോഡ് ഷോയും 5ന്: ജില്ലയിലെ അഞ്ചിടങ്ങളില്‍
എല്‍ഡിവൈഎഫ് യൂത്ത് അസംബ്ലിയും ഡിജെ റോഡ് ഷോയും 5ന്: ജില്ലയിലെ അഞ്ചിടങ്ങളില്‍
ഇടുക്കി: ജില്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം എല്‍ഡിവൈഎഫ് ജില്ലാ കമ്മിറ്റി തിങ്കള്‍ വൈകിട്ട് അഞ്ചിന് അഞ്ച് നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ യൂത്ത് അസംബ്ലിയും ഡിജെ റോഡ് ഷോയും നടത്തും. ദേവികുളത്തേത് അടിമാലിയിലും ഇടുക്കിയിലേത് ചെറുതോണിയിലും ഉടുമ്പന്‍ചോലയിലേത് നെടുങ്കണ്ടത്തും പീരുമേട്ടിലേത് ഏലപ്പാറയിലും തൊടുപുഴ നിയോജകമണ്ഡലത്തിലേത് തൊടുപുഴയിലും നടക്കും. ആയിരക്കണക്കിന് യുവതീയുവാക്കള്‍ പരിപാടിയില്‍ അണിനിരക്കും.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണത്തില്‍ യുവജന ക്ഷേമം മുന്‍ഗണന നല്‍കി. ഈ കാലയളവില്‍ 3,11,945 പേര്‍ക്ക് പിഎസ് സി വഴി നിയമനം നല്‍കി. രാജ്യത്ത് ഏറ്റവുമധികം ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കുന്ന സംസ്ഥാനമാണിത്. ഉദ്യോഗാര്‍ഥികളുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ച് പിഎസ് സി എഴുതാനുള്ള പ്രായപരിധി 40 വയസാക്കി ഉയര്‍ത്തി. രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്തവിധം തൊഴിലന്വേഷകരായ യുവജനങ്ങള്‍ക്ക് നൈപുണ്യ വികസനത്തിന് സഹായകരമാകുംവിധം പ്രതിമാസം ആയിരം രൂപ വീതം സ്‌റ്റൈപ്പന്‍ഡ് നല്‍കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതി ആരംഭിച്ചു. സംരംഭകവര്‍ഷം പദ്ധതിയിലൂടെ മൂന്നര ലക്ഷത്തിലധികം സംരംഭങ്ങളും 22,000 കോടിയിലധികം രൂപയുടെ നിക്ഷേപവും 7.5 ലക്ഷത്തോളം തൊഴിലുമുണ്ടായി. യുഡിഎഫ് സര്‍ക്കാരിന്റെ നിയമന നിരോധനത്തിനാണ് സര്‍ക്കാര്‍ അറുതിവരുത്തിയതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് സുധീഷ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി ആനന്ദ് സുനില്‍കുമാര്‍, യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ജോമോന്‍ പൊടിപാറ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റംഗം ഫൈസല്‍ ജാഫര്‍, യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയംഗം ജോമറ്റ് ഇളംതുരുത്തിയില്‍, എഐവൈഎഫ് ജില്ലാ കമ്മിറ്റിയംഗം എ എസ് സെന്തില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?