പ്രതിബന്ധങ്ങളുടെ കോട്ടകള്‍ തകര്‍ത്ത് കോട്ട ബസ് ഓടി തുടങ്ങി 

പ്രതിബന്ധങ്ങളുടെ കോട്ടകള്‍ തകര്‍ത്ത് കോട്ട ബസ് ഓടി തുടങ്ങി 

Feb 18, 2026 - 18:08
 0
പ്രതിബന്ധങ്ങളുടെ കോട്ടകള്‍ തകര്‍ത്ത് കോട്ട ബസ് ഓടി തുടങ്ങി 
This is the title of the web page

ഇടുക്കി: പ്രതിബന്ധങ്ങളുടെ കോട്ടകള്‍ തകര്‍ത്ത് കോട്ട നിരത്തിലിറങ്ങി. ഇടുക്കി തൊടുപുഴ- നെടുങ്കണ്ടം റൂട്ടിലാണ് ബസ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. തൊടുപുഴയില്‍നിന്ന് ഗ്രാമീണ മേഖലകളായ വണ്ണപ്പുറം- ചേലച്ചുവട്- മുരിക്കാശേരി- പെരിഞ്ചാംകുട്ടി- ബഥേല്‍-മേലെചിന്നാര്‍ - പച്ചടി വഴി ഏലമലകളുടെ നാടായ നെടുങ്കണ്ടത്തേക്ക് ഒരു സര്‍വീസ്. 2018 ലാണ് ഇങ്ങനെ ഒരു സര്‍വീസ് ആരംഭിയ്ക്കുന്നതിനായി വെള്ളിയാമറ്റം കോട്ടയില്‍ ലിന്റോ ഇടുക്കി ആര്‍ടിഓ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ പരിഗണിക്കവേ വിവിധ രേഖകളുടെ അഭാവം മൂലം നടന്നില്ല. തുടര്‍ന്ന് 2023 ഇല്‍ ബസ് വാങ്ങി വീണ്ടും അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരുടെ താല്‍പര്യകുറവും ചില സ്വകാര്യ ബസ് ഉടമകളുടെ എതിര്‍പ്പും തടസമായി. പല തവണ ആര്‍ടിഓ ഓഫീസ് കയറി ഇറങ്ങിയിട്ടും നടപടി ഉണ്ടായില്ല. ഒടുവില്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഹിയറിങ്ങിന് ഉത്തരവിട്ടെങ്കിലും ഇതും ഉദ്യോഗസ്ഥര്‍ വൈകിപ്പിച്ചു. വീണ്ടും കോടതിയെ സമീപിക്കുകയും കോടതി തന്നെ സമയം തീരുമാനിച്ച് ഉത്തരവിറക്കുകയും ചെയ്തതോടെയാണ് കോട്ട നിരത്തില്‍ ഇറങ്ങിയത്. സാധാരണ അപേക്ഷ നല്‍കി രണ്ട് മാസത്തിനുള്ളില്‍ പെര്‍മിറ്റ് ലഭിക്കുന്ന സ്ഥാനത് 10 തവണയാണ് ലിന്റോ ഹിയറിങ്ങനായി അലഞ്ഞത്. ഇതിനിടെ മൂന്ന് വര്‍ഷം ബസ് റൂട്ടില്‍ ഇറങ്ങാതെ സംരക്ഷിക്കേണ്ടതായും വന്നു. രാവിലെ 6.30 ന് തൊടുപുഴയില്‍ നിന്നാരംഭിക്കുന്ന സര്‍വീസ് വണ്ണപ്പുറം വഴി 10.05ന് നെടുങ്കണ്ടത്തെത്തും. തിരികെ 10.45 ന് പുറപ്പെടുന്ന ബസ് 2.45 ന് തൊടുപുഴയില്‍ എത്തും. പൊതുഗതാഗത സൗകര്യം പരിമിതമായ ഗ്രാമീണ മേഖലക്ക് വലിയ ആശ്വാസമാണ് കോട്ടയുടെ സര്‍വീസ്.

What's Your Reaction?

like

dislike

love

funny

angry

sad

wow