ലയണ്‍സ് ക്ലബ് ഓഫ് പെരിയാര്‍ തേക്കടിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
ലയണ്‍സ് ക്ലബ് ഓഫ് പെരിയാര്‍ തേക്കടിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
ഇടുക്കി: ലയണ്‍സ് ക്ലബ് ഓഫ് പെരിയാര്‍ തേക്കടിയുടെ 2026-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഷൈന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. 2002 ല്‍ ചാര്‍ട്ടര്‍ ചെയ്ത് കുമളി മേഖലയില്‍ പ്രവര്‍ത്തനമാരംഭിച്ച ലയണ്‍സ് ക്ലബ് ഓഫ് പെരിയാര്‍ തേക്കടി സേവന പ്രവര്‍ത്തനങ്ങളുടെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലേയ്ക്ക് കടക്കുകയാണ്. ഇക്കൊല്ലം ഭവന നിര്‍മാണം, നിര്‍ധന രോഗി സഹായം, അട്ടപ്പള്ളത്ത് പ്രവര്‍ത്തിക്കുന്ന സൗജന്യ ഡയാലിസിസ് സെന്ററായ ക്രോസ് സംഘടനയില്‍ സഹായം എത്തിക്കുക എന്നിങ്ങനെയാണ് പദ്ധതികള്‍. ക്ലബിന്റെ ഈ വര്‍ഷത്തെ ഹൗസിംങ്ങ് പ്രൊജക്ടുകളുടെ ഉദ്ഘാടനം കുമളി പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ് നിര്‍വഹിച്ചു. ക്രോസ് ഡയാലിസ് സെന്ററിനുള്ള സഹായ വിതരണം ഇടുക്കി ഡിവൈഎസ്പി ഷിജു ബി എസ് നിര്‍വഹിച്ചു. പുതിയ പ്രസിഡന്റായി സാജു ജോസഫ്, സെക്രട്ടറിയായി ജിജിന്‍ തോമസ്, ട്രെഷററായി ജെയ്‌മോന്‍ എം തോമസ് എന്നിവരും മറ്റ് ഭാരവാഹികളും ചുമതലയേറ്റു. മുന്‍ പ്രസിഡന്റ് മാത്യു തോമസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആന്‍സി ജെയിംസ്, ലയണ്‍സ് റീജിയണ്‍ ചെയര്‍മാന്‍ അമല്‍ മാത്യു, സോണ്‍ ചെയര്‍മാന്‍ ജെബിന്‍ ജോസ്, വ്യാപാരി വ്യവസായി കുമളി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം, ലേഡീസ് ഫോറം പ്രസിഡന്റ് ഷീന ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?