കട്ടപ്പന നഗരസഭയില്‍ നമസ്‌തേ ദിനം ആചരിച്ചു
കട്ടപ്പന നഗരസഭയില്‍ നമസ്‌തേ ദിനം ആചരിച്ചു
ഇടുക്കി: നാഷ്ണല്‍ ആക്ഷന്‍ ഫോര്‍ മെക്കനൈസിഡ് സാനിറ്റേഷന്‍ എക്കോസിസ്റ്റ പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദേശീയ നമസ്‌തേ ഡേ ആചരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. മനുഷ്യര്‍ നേരിട്ട് മലിനജല-മാന്‍ഹോള്‍ ശുചീകരണ ജോലികളില്‍ ഏര്‍പ്പെടേണ്ട സാഹചര്യം ഒഴിവാക്കി യന്ത്രവത്കൃത സംവിധാനങ്ങള്‍ വ്യാപകമാക്കുക, ശുചീകരണ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുക, അവരുടെ സാമൂഹികവും സാമ്പത്തികവുമായ ക്ഷേമം മെച്ചപ്പെടുത്തുക എന്നിവയാണ് നമസ്‌തേ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ശുചീകരണ തൊഴിലാളികളുടെയും മാലിന്യശേഖരണ പ്രവര്‍ത്തകരുടെയും സേവനങ്ങളെ ആദരിക്കുകയും സുരക്ഷിതവും യന്ത്രവത്കൃതവുമായ ശുചീകരണ സംവിധാനങ്ങളുടെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. ചടങ്ങില്‍ ശുചീകരണ തൊഴിലാളികളെയും മാലിന്യശേഖരണ പ്രവര്‍ത്തകരെയും ആദരിച്ചു. ഡോക്ടര്‍ അനൂപിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. അര്‍ഹരായ ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കാര്‍ഡുകള്‍ വിതരണം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി അധ്യക്ഷനായി. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കൗണ്‍സിലര്‍മാര്‍, ഹരിതകര്‍മസേനാംഗങ്ങള്‍, നഗരസഭ ജീവനക്കാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
What's Your Reaction?