വോട്ടിങ് മെഷീന്‍ പരിചയപ്പെടാം: വോട്ടുവണ്ടി ജില്ലയില്‍ ഓടിത്തുടങ്ങി
വോട്ടിങ് മെഷീന്‍ പരിചയപ്പെടാം: വോട്ടുവണ്ടി ജില്ലയില്‍ ഓടിത്തുടങ്ങി

ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിംഗ് മെഷീന്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന വോട്ടുവണ്ടി ഓടിത്തുടങ്ങി. വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കലക്ടര്‍ ഷീബാ ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്തു. വോട്ടുവണ്ടിയുടെ സേവനം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് കലക്ടര്‍ പറഞ്ഞു. ചൊവ്വാഴ്ച ഇടുക്കി താലൂക്കിലെ പഴയരിക്കണ്ടം, കഞ്ഞിക്കുഴി, നങ്കിസിറ്റി, വെണ്‍മണി എന്നിവടങ്ങളില്‍ പര്യടനം നടത്തും.
അന്തിമ വോട്ടര്‍ പട്ടികയും കലക്ടര്‍ പ്രസിദ്ധീകരിച്ചു. സബ് കലക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ലത വി.ആര്‍, എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ മനോജ് ആര്‍, ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ജോളി ജോസഫ്, സ്വീപ്പ് ജില്ലാ നോഡല്‍ ഓഫീസര്‍ ഷാജുമോന്‍ എം.ജെ, ഇടുക്കി തഹസില്‍ദാര്‍ ഡിക്‌സി ഫ്രാന്‍സിസ്, എല്‍.ആര്‍ തഹസില്‍ദാര്‍ മിനി കെ. ജോണ്‍, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിലെ ജീവനക്കാര്‍, താലൂക്ക് ഓഫീസിലെ ജീവനക്കാര്‍, സ്‌കൂള്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പൊതു ജനങ്ങള്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






