വണ്ടന്‍മേട് ശ്രീമഹാഗണപതി വിലാസം എന്‍എസ്എസ് കരയോഗം രജതജൂബിലി ആഘോഷം 27ന്

വണ്ടന്‍മേട് ശ്രീമഹാഗണപതി വിലാസം എന്‍എസ്എസ് കരയോഗം രജതജൂബിലി ആഘോഷം 27ന്

Sep 26, 2026 - 17:13
 0
വണ്ടന്‍മേട് ശ്രീമഹാഗണപതി വിലാസം എന്‍എസ്എസ് കരയോഗം രജതജൂബിലി ആഘോഷം 27ന്
This is the title of the web page

ഇടുക്കി: വണ്ടന്‍മേട് ശ്രീമഹാഗണപതി വിലാസം എന്‍എസ്എസ് കരയോഗത്തിന്റെ രജതജൂബിലി ആഘോഷം 27ന് നടക്കും. മുന്‍മന്ത്രിയും ചലച്ചിത്ര താരവുമായ കെ ബി ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 8.30ന് ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്റെ കീഴിലുള്ള ശ്രീപത്മനാഭപുരം ധര്‍മപാഠശാല കെ ബി ഗണേഷ്‌കുമാര്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. ഒമ്പതിന് ശ്രീപത്മനാഭപുരത്തുനിന്ന് വാഹനങ്ങളുടെ അകമ്പടിയില്‍ വണ്ടന്‍മേട്ടില്‍ എത്തിച്ചേരും. വണ്ടന്‍മേട് ടൗണില്‍നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയില്‍ സമ്മേളന നഗറിലേക്ക് സ്വീകരിക്കും. 10ന് വണ്ടന്‍മേട് എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഹൈറേഞ്ച് യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ അധ്യക്ഷനാകും. വൈസ് പ്രസിഡന്റ് എ കെ സുനില്‍ കുമാര്‍, സെക്രട്ടറി എ ജെ രവീന്ദ്രന്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് സുമ രവീന്ദ്രന്‍, സെക്രട്ടറി ഉഷാ ബാലന്‍, യൂണിയന്‍ ഭരണസമിതിയംഗങ്ങളായ കെ വി വിശ്വനാഥന്‍, ജി ഗോപാലകൃഷ്ണന്‍, ആര്‍ ജയകുമാര്‍, എ അനീഷ്, കെ ജി സുദര്‍ശനന്‍ നായര്‍, ലളിതാംബിക രാധാകൃഷ്ണന്‍, അനശ്വര പി നായര്‍ എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ആര്‍ മണിക്കുട്ടന്‍, ആര്‍ ജയകുമാര്‍, എ അനീഷ്, കെ ജി സുദര്‍ശനന്‍ നായര്‍, ആശ സുദര്‍ശനന്‍, ഇന്ദു ജയകുമാര്‍, ലളിതാംബിക രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow