ചെറുതോണി ഡിപ്പോയില്‍നിന്ന് പ്രിയദര്‍ശിനി സര്‍വീസ് ആരംഭിച്ചു 

ചെറുതോണി ഡിപ്പോയില്‍നിന്ന് പ്രിയദര്‍ശിനി സര്‍വീസ് ആരംഭിച്ചു 

Nov 10, 2026 - 17:15
 0
ചെറുതോണി ഡിപ്പോയില്‍നിന്ന് പ്രിയദര്‍ശിനി സര്‍വീസ് ആരംഭിച്ചു 
This is the title of the web page

ഇടുക്കി: കെഎസ്ആര്‍ടിസി ചെറുതോണി ഡിപ്പോയിലെ പ്രിയദര്‍ശിനി ബസ് പുതിയ റൂട്ടില്‍ സര്‍വീസ് ആരംഭിച്ചു. റോയി കെ പൗലോസ് എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. ബസ് തകരാറായതിനെ തുടര്‍ന്ന് ചെറുതോണി ഡിപ്പോയില്‍നിന്നുള്ള പ്രിയദര്‍ശിനി ബസിന്റെ സര്‍വീസ് മുടങ്ങിയിരുന്നു. ഇതേ ബസാണ് തകരാറുകള്‍ പരിഹരിച്ച് പുതിയ റൂട്ടിലൂടെ സര്‍വീസ് ആരംഭിച്ചത്. രാവിലെ ചെറുതോണിയില്‍ നിന്നാരംഭിച്ച് അടിമാലി വഴി നെടുങ്കണ്ടത്തെത്തുന്ന ബസ് കുമളിയിലാണ് സര്‍വീസ് അവസാനിപ്പിക്കുക. തുടര്‍ന്ന് പിറ്റേന്ന് രാവിലെ ഇതേ റൂട്ടിലൂടെ മടങ്ങുന്ന ബസ് നെടുങ്കണ്ടം, മഞ്ഞപ്പാറ, മുരിക്കാശേരി വഴി ചെറുതോണിയില്‍ തിരിച്ചെത്തും. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിപ്‌സി ജിമ്മി, പൊതുപ്രവര്‍ത്തകരായ എം കെ പുരുഷോത്തമന്‍, എം ഡി അര്‍ജുനന്‍, അഡ്വ. അനീഷ് ജോര്‍ജ്, സി പി സലീം, അനില്‍ ആനിക്കനാട് എന്നിവര്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow