കുമളിയില്‍ യാത്രക്കാരന്റെ കാലിലൂടെ കെഎസ്ആര്‍ടിസി ബസ് കയറി ഇറങ്ങി
കുമളിയില്‍ യാത്രക്കാരന്റെ കാലിലൂടെ കെഎസ്ആര്‍ടിസി ബസ് കയറി ഇറങ്ങി

ഇടുക്കി: കുമളി ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി അപകടം. തമിഴ്‌നാട് സ്വദേശി പി രാജയ്ക്കാണ് പരിക്കേറ്റത്. ബസ് കാത്തുനിന്ന രാജയെ ഇടിച്ചിട്ടശേഷം ഇയാളുടെ കാലിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കുമളിയില്‍ സിഎച്ച്‌സിയില്‍ എത്തിച്ചശേഷം വിദ്ഗധ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?






