സ്വച്ഛാത കീ ക്യാമ്പ്: കട്ടപ്പനയില്‍ ശുചിത്വ ഉത്സവ റാലി നടത്തി
സ്വച്ഛാത കീ ക്യാമ്പ്: കട്ടപ്പനയില്‍ ശുചിത്വ ഉത്സവ റാലി നടത്തി

ഇടുക്കി: സ്വച്ഛാത കീ ക്യാമ്പിന്റെ ഭാഗമായി കട്ടപ്പനയില്‍ ശുചിത്വ ഉത്സവ റാലി നടത്തി. ശുചിത്വ ഉത്സവം 2025 ക്യാമ്പ് എഡിഎം ഷൈജു പി ജേക്കബ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന ടൗണ്‍ഹാള്‍ പരിസരത്തുനിന്നും ആരംഭിച്ച റാലി നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ടോമി ഫ്‌ളാഗ് ഓഫ് ചെയ്തു. ഗാര്‍ബേജ് ഫ്രീ സിറ്റി ദേശീയ റാങ്കിംഗില്‍ 341ആം സ്ഥാനവും സ്റ്റാര്‍ പദവിയും ലഭിച്ച നഗരസഭയുടെ ശുചീകരണ തൊഴിലാളികളെയും ഹരിതകര്‍മ സേനാംഗങ്ങളെയും നഗരസഭ കൗണ്‍സില്‍ ആദരിച്ചു. കട്ടപ്പന ആയുര്‍വേദ ആശുപത്രിക്ക് ആയുഷ് എന്‍എഡിഎഫ് അംഗീകാരം ലഭിക്കുന്നതിന് പ്രവര്‍ത്തിച്ച ഡോക്ടര്‍ സന്ദീപ് കരുണിനുള്ള ഉപഹാരവും കൈമാറി. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികള്‍, കട്ടപ്പന ഡെവലപ്‌മെന്റ് ഫോറം, നേച്ചര്‍ ക്ലബ്, , റോട്ടറി ക്ലബ്, റെസിഡന്‍സ് അസോസിയേഷന്‍, ചിരി ക്ലബ്, കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍, ഐടിഐ എന്‍എസ്എസ് യൂണിറ്റ് അംഗങ്ങള്‍, ബുള്ളറ്റ് ക്ലബ് അംഗങ്ങള്‍ എന്നിവര്‍ നേത്യത്വം നല്‍കി. മുന്‍ ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീലാമ്മ ബേബി ശുചിത്വ പ്രതിജ്ഞ ചൊല്ലി. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിബി പാറപ്പായി, ഐബി മോള്‍ രാജന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഭാഗ്യരാജ്, ക്ലീന്‍ സിറ്റി മാനേജര്‍ ജീന്‍സ് സിറിയക്ക് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






