കൂടുണ്ടോ തേൻ തരാം പുസ്തകം പ്രകാശനം ചെയ്തു
കൂടുണ്ടോ തേൻ തരാം പുസ്തകം പ്രകാശനം ചെയ്തു

ഇടുക്കി: കഞ്ഞിക്കുഴി സ്വദേശിയും ചിത്രകലാ അധ്യാപകനുമായ ജോമി തോമസ് കൂട്ടുങ്കൽ എഴുതിയ "കൂടുണ്ടോ തേൻ തരാം. , എന്ന പുസ്തകം പ്രകാശനം ചെയ്തു. കഞ്ഞിക്കുഴി വ്യാപര ഭവനിൽ
സാഹിത്യകാരനും മാധ്യമ പ്രവർത്തകനുമായ ആന്റണി മുനിയറ പ്രകാശനം ചെയ്തു. ചടങ്ങിൽ
കർഷകരെ ആദരിച്ചു. വിൻസെന്റ് ജോസഫ് അധ്യക്ഷനായി. സംസ്ഥാന അവാർഡ് ജേതാവും തേൻ സംരംഭകനുമായ രാജു ടി കെ മുഖ്യപ്രഭാഷണവും പുസ്തകത്തിന്റെ ആദ്യ പ്രതിയുടെ വില്പനയും നിർവഹിച്ചു. ടോമിച്ചൻ കെ ജെ, റോബിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.
What's Your Reaction?






