പാട്ടത്തിനെടുത്ത സ്ഥലത്തുനിന്ന് ഉടമകള്‍ ഇറക്കിവിട്ടു: മാലി സ്വദേശിനിയായ വീട്ടമ്മയ്ക്ക് നഷ്ടം ലക്ഷങ്ങള്‍
പാട്ടത്തിനെടുത്ത സ്ഥലത്തുനിന്ന് ഉടമകള്‍ ഇറക്കിവിട്ടു: മാലി സ്വദേശിനിയായ വീട്ടമ്മയ്ക്ക് നഷ്ടം ലക്ഷങ്ങള്‍

ഇടുക്കി: പാട്ടത്തിന് നല്‍കിയ സ്ഥലത്തുനിന്ന് കരാര്‍ കാലാവധി അവസാനിക്കുംമുമ്പ് ഇറക്കിവിട്ടതായും 5.4 ലക്ഷം രൂപ വാങ്ങിയെടുത്തതായും പരാതി. വണ്ടന്‍മേട് മാലി പുല്ലുമേട് കുമാറിന്റെ ഭാര്യ ജഗദയെയാണ് പുലിക്കണ്ടം സ്വദേശികളായ ബിജു, ബിനോയി എന്നിവര്‍ചേര്‍ന്ന് കബളിപ്പിച്ചത്. ഒമ്പത് വര്‍ഷത്തെ കരാറില്‍ ബിജുവാണ് ജഗതയ്ക്ക് രണ്ടേക്കര്‍ സ്ഥലം പാട്ടത്തിനു നല്‍കിയത്. എന്നാല്‍ കരാറില്‍ സഹോദരന്‍ ബിനോയിയുടെ സ്ഥലമാണ് ഉള്‍പ്പെടുത്തിയിരുന്നത്. മൂന്നുവര്‍ഷം കൊണ്ട് ജഗദ സ്ഥലത്ത് ഏലംകൃഷി ചെയ്തു. എന്നാല്‍, വിളവെടുപ്പിന് പാകമായപ്പോള്‍ ബിനോയി സ്ഥലത്തുനിന്ന് ഇറക്കിവിടുകയായിരുന്നുവെന്ന് ജഗദ പറഞ്ഞു. 700 കിലോ ഏലക്കയും ഇയാള്‍ വിളവെടുത്ത് കൈക്കലാക്കി. കൂടാതെ പ്രതിവര്‍ഷം 1.8 ലക്ഷം രൂപ വീതം പാട്ടക്കരാര്‍ പ്രകാരമുള്ള തുക നല്‍കിയതായും ജഗദ പറഞ്ഞു. സംഭവത്തില്‍ കട്ടപ്പന കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. പാട്ടക്കരാര്‍ തുടരാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും ബിജുവും ബിനോയിയും സ്ഥലത്ത് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പഞ്ചായത്തംഗം രാജലിംഗവും ആരോപിച്ചു.
What's Your Reaction?






