എഎപി അടിമാലിയില്‍ സായാഹ്ന ധര്‍ണ നടത്തി
എഎപി അടിമാലിയില്‍ സായാഹ്ന ധര്‍ണ നടത്തി

ഇടുക്കി: ആം ആദ്മി പാര്‍ട്ടി അടിമാലിയില്‍ സായാഹ്ന ധര്‍ണ നടത്തി. ആദ്മി പാര്‍ട്ടി ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ധര്‍ണ പാര്‍ട്ടി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഖാദര്‍ മാലിപ്പുറം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂനിയമ ഭേദഗതി ചട്ടം പിന്‍വലിക്കുക, നിര്‍മാണ നിരോധനം പിന്‍വലിക്കുക, ഏകീകൃത ഭൂനിയമം നടപ്പിലാക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് തമ്പി അഗസ്റ്റിന്‍ അധ്യക്ഷനായി. പാര്‍ട്ടി കര്‍ഷകവിങ് സംസ്ഥാന പ്രസിഡന്റ് മാത്യു ജോസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ മോസസ് മോത്ത, ജോസഫ് കട്ടപ്പന, ഷിജോ തോമസ്, ഷിജോ വെള്ളത്തൂവല്‍, വി എ സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






