ദക്ഷിണ കേരള മീലാദ് റസൂല്‍ സംഗമം 20ന് അടിമാലിയില്‍ 

ദക്ഷിണ കേരള മീലാദ് റസൂല്‍ സംഗമം 20ന് അടിമാലിയില്‍ 

Sep 19, 2025 - 17:15
 0
ദക്ഷിണ കേരള മീലാദ് റസൂല്‍ സംഗമം 20ന് അടിമാലിയില്‍ 
This is the title of the web page

ഇടുക്കി: ദക്ഷിണ കേരള മീലാദ് റസൂല്‍ സംഗമം 20ന് വൈകിട്ട് അടിമാലിയില്‍ നടക്കും. ലജനത്തുല്‍ മുഅല്ലിമീന്‍ അടിമാലി മേഖലയും മഹല്ല് കോഡിനേഷനും ചേര്‍ന്നാണ് മീലാദ് റസൂല്‍ സംഗമം നടത്തുന്നത്. എംപി അഡ്വ. ഡീന്‍ കുര്യാക്കോസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പാലസ്തീന്‍ ഐക്യദാര്‍ഡ്യ മീലാദ് സന്ദേശറാലിയും മാനവ സൗഹാര്‍ദ സമ്മേളനവും നടക്കും. അടിമാലി ടൗണ്‍ ജുമാമസ്ജിദ് അങ്കണത്തില്‍ സാമൂഹിക, സാംസ്‌ക്കാരിക, രാഷ്ട്രീയ, സാമുദായിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. ഡികെഎല്‍എം അടിമാലി മേഖല പ്രസിഡന്റ് നൗഷാദ് മിഫ്താഹി പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കംകുറിക്കും. കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ എച്ച് അലി റാലി ഫ്്ളാഗ് ഓഫ് ചെയ്യും. എംഎല്‍എ അഡ്വ. എ രാജ മുഖ്യപ്രഭാഷണവും മാധ്യമ പ്രവര്‍ത്തകന്‍ അയ്യപ്പദാസ് നബിദിന സന്ദേശവും നല്‍കും. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ പഴമ്പള്ളിത്താഴം അധ്യക്ഷനാകും. ഫാ. ജോബിന്‍ മര്‍ക്കോസ് മൈലാത്തോട്ടത്തില്‍, ശിവഗിരിമഠം വേദതീര്‍ഥ സ്വാമികള്‍ എന്നിവര്‍ മതസൗഹാര്‍ദ സന്ദേശം നല്‍കും. പൊതുസമ്മേളനത്തിന് ശേഷം മീലാദ് റസൂല്‍ സംഗമവും നടക്കും. ഡികെഎല്‍എം അടിമാലി മേഖല ചെയര്‍മാന്‍ ഹാഫിസ് മുഹമ്മദ് ഷെരീഫ് അല്‍ അര്‍ഷദി, ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉല്‍മ, എറണാകുളം ജില്ലാ സെക്രട്ടറി അല്‍ഉസ്താദ് മുഹമ്മദ് തൗഫിഖ് ബദ്രി മീലാദ് റസൂല്‍ എന്നിവര്‍ പങ്കെടുക്കും. സാമൂഹിക, സാംസ്‌ക്കാരിക, രാഷ്ട്രീയ, സാമുദായിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ ബഷീര്‍ പഴമ്പിള്ളിത്താഴം, കെ എച്ച് അലി, നൗഷാദ് മിഫ്താഹി, ഹാഫിസ് മുഹമ്മദ് ഷരീഫ് അര്‍ഷദി, നൗഫല്‍ ബാഖവി, സുനീര്‍ കാരിമറ്റം, യുനസ് വള്ളോംപടി, ജെബിഎം അന്‍സാര്‍, നിസാര്‍ പട്ടളായി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow