ഇടുക്കി സഹോദയ കലോത്സവം അടിമാലിയില്‍ തുടങ്ങി: 20ന് സമാപിക്കും
ഇടുക്കി സഹോദയ കലോത്സവം അടിമാലിയില്‍ തുടങ്ങി: 20ന് സമാപിക്കും

ഇടുക്കി: ഇടുക്കി സഹോദയാ കലോത്സവം അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ തുടങ്ങി. ശനിയാഴ്ച സമാപിക്കും. 31 സ്‌കൂളുകളില്‍നിന്നുള്ള 2500ലധികം പ്രതിഭകളാണ് മത്സരിക്കുന്നത്. 12 വേദികളിലായി കുച്ചിപ്പുടി, തിരുവാതിര, നാടോടി നൃത്തം, ഭരതനാട്യം തുടങ്ങിയ മത്സരങ്ങള്‍ പുരോഗമിക്കുന്നു. മത്സരാര്‍ഥികള്‍ അരങ്ങില്‍ നിറഞ്ഞാടിയപ്പോള്‍ സദസും സമ്പന്നമായി. മാപ്പിളപാട്ട്, പദ്യംചൊല്ലല്‍, ലളിതഗാനം തുടങ്ങിയ മത്സരങ്ങള്‍ ആവേശം നിറച്ചു. രചനാമത്സരങ്ങള്‍ 13ന് നടന്നിരുന്നു.
What's Your Reaction?






