പീരുമേട്ടില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് പാറയില്‍ ഇടിച്ച് 4 പേര്‍ക്ക് ഗുരുതര പരിക്ക്
പീരുമേട്ടില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് പാറയില്‍ ഇടിച്ച് 4 പേര്‍ക്ക് ഗുരുതര പരിക്ക്

ഇടുക്കി: പീരുമേട് മത്തായി കൊക്കയ്ക്ക് സമീപം പിക്കപ്പ് വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് പാറയിലിടിച്ച് 4 പേര്‍ക്ക് ഗുരുതര പരിക്ക്. മുണ്ടക്കയം പുഞ്ചവയല്‍ സ്വദേശികളായ സുധീര്‍(52), ബിനോയ് (45), ദിനു (31 ), ബാബു (51) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പീരുമേട് പഞ്ചായത്ത് വികസന സദസിന് പന്തല്‍ ഇടാന്‍ സാധനങ്ങളുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുഞ്ചവയല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാന്ത്വനം പന്തല്‍ നിര്‍മാണ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?






