മൂന്നാറിലെ കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസ് സൂപ്പര്‍ഹിറ്റ്: വരുമാനം ഒരുകോടി പിന്നിട്ടു
മൂന്നാറിലെ കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസ് സൂപ്പര്‍ഹിറ്റ്: വരുമാനം ഒരുകോടി പിന്നിട്ടു
ഇടുക്കി: മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി അനുവദിച്ച കെഎസ്ആര്‍ടിസിയുടെ റോയല്‍ ഡബിള്‍ ഡക്കര്‍ ബസിന്റെ വരുമാനം ഒരുകോടി പിന്നിട്ടു. 2025 ഫെബ്രുവരിയില്‍ ആരംഭിച്ച ബസില്‍ ഇതുവരെ 30000ത്തിലേറെ പേര്‍ സഞ്ചരിച്ചു. മൂന്നാറില്‍നിന്ന് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഡിപ്പോയില്‍നിന്ന് ഉല്ലാസ ബസ് സര്‍വീസ് നടത്തുന്നുണ്ട്. ഇതിനു പുറമെയാണ് ആദ്യ ഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡബിള്‍ ഡക്കര്‍ സര്‍വീസ് തുടങ്ങിയത്. വിദേശീയരടക്കമുള്ള സഞ്ചാരികള്‍ക്ക് തേയില തോട്ടത്തിന് ഇടയിലൂടെ പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിച്ച് ഡബിള്‍ ഡക്കറിലെ യാത്ര വര്‍ണാനാതീമാണ്. ബസിന്റെ മുകള്‍ നിലയിലെ യാത്ര ആനന്ദകരമാണ്. മുകള്‍ ഭാഗത്ത് ഇരുന്ന് യാത്ര ചെയ്യുന്നതിന് 400 രൂപയും താഴത്തെ നിലയില്‍ 200 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രാവിലെ ഒമ്പത്, ഉച്ചയ്ക്ക് 12.30, വൈകിട്ട് 4 എന്നീ സമയങ്ങളിലാണ് മൂന്നാര്‍ ഡിപ്പോയില്‍നിന്ന് ആനയിറങ്കല്‍ അണക്കെട്ടിലേക്ക് യാത്ര തിരിക്കുന്നത്. പത്ത് മാസം പിന്നിടാനൊരുങ്ങവെയാണ് ബസിന്റെ വരുമാനം ്‌കോടി പിന്നിട്ടത്.
What's Your Reaction?