ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ 5 ഒഴിവ്
ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ 5 ഒഴിവ്

ഇടുക്കി: ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ അഞ്ച് ഒഴിവിലേക്ക് എംപ്ലോയ്‌മെന്റ് വഴി നിയമനം നടത്തും. സംവരണ വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ ഇതരസംവരണ വിഭാഗക്കാരെയും പരിഗണിക്കും. 18 നും 41 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് നിയമനം. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദവും പ്രാദേശിക ഭാഷയില്‍ ആശയവിനിമയം നടത്തുന്നതിനും എഴുതുന്നതിനുമുള്ള കഴിവ്, ടെക്‌നോളജി ആന്‍ഡ് സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ സപ്പോര്‍ട്ടില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ജനുവരി അഞ്ചിനകം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഹാജരാകണം. ഫോണ്‍: 04868 272262.

What's Your Reaction?