ബഥേല്‍ നവദര്‍ശന്‍ എസ്എച്ച്ജി രജത ജൂബിലി ആഘോഷിച്ചു
ബഥേല്‍ നവദര്‍ശന്‍ എസ്എച്ച്ജി രജത ജൂബിലി ആഘോഷിച്ചു
ഇടുക്കി: ബഥേല്‍ നവദര്‍ശന്‍ സ്വയം സഹായ സംഘത്തിന്റെ രജത ജൂബിലി ആഘോഷവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി സജി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി സി റെജി അധ്യക്ഷനായി. ബഥേല്‍ സെന്റ് ജേക്കബ്‌സ് പള്ളി വികാരി ഫാ. ജോസഫ് നടുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം മിനി സാബു, ബ്ലോക്ക് പഞ്ചായത്തംഗം ഡോളി സുനില്‍, വാത്തിക്കുടി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടോമി തെങ്ങുംപള്ളി, എസ്എന്‍ഡിപി യോഗം മേലേചിന്നാര്‍ ശാഖാ പ്രസിഡന്റ് സജി പേഴത്തുവയലില്‍, ബിജു താന്നിക്കല്‍, അഡ്വ. സിജിമോന്‍ കെ അഗസ്റ്റിന്‍, സെക്രട്ടറി പി പി റെജി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?