വര്‍ധിച്ച ഉല്‍പ്പാദനച്ചെലവ്: ക്ഷീരമേഖല പ്രതിസന്ധിയില്‍

വര്‍ധിച്ച ഉല്‍പ്പാദനച്ചെലവ്: ക്ഷീരമേഖല പ്രതിസന്ധിയില്‍

Jan 26, 2026 - 14:03
 0
വര്‍ധിച്ച ഉല്‍പ്പാദനച്ചെലവ്: ക്ഷീരമേഖല പ്രതിസന്ധിയില്‍
This is the title of the web page

ഇടുക്കി: കാലിത്തീറ്റയുടെ വില വര്‍ധനയും തീറ്റപ്പുല്‍ ക്ഷാമവും ക്ഷീരമേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. ഉല്‍പ്പാദനച്ചെലവിന് ആനുപാതികമായി പാലിന് വില ലഭിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് കര്‍ഷകര്‍ പറയുന്നു. ക്ഷീര വകുപ്പ് കര്‍ഷകര്‍ക്കായി കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നിലവിലെ പരിപാലനച്ചെലവ് കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാല്‍വില വര്‍ധിപ്പിച്ച കാലയളവില്‍ 700 രൂപയായിരുന്നു ഒരു ചാക്ക് കാലിത്തീറ്റയുടെ വില. ഇപ്പോള്‍ കാലിത്തീറ്റ വില ഇരട്ടിയോളം വര്‍ധിച്ചിട്ടും പാല്‍ വിലയില്‍ കാര്യമായ വര്‍ധനയില്ല. ലിറ്ററിന് 50 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ ക്ഷീരമേഖല ലാഭകരമായി മുമ്പോട്ടുകൊണ്ടുപോകാനാകൂ. കൊവിഡ് കാലത്ത് മറ്റ് തൊഴിലുകള്‍ ഉപേക്ഷിച്ച് ക്ഷീര മേഖലയിലെത്തിയവര്‍ നിരവധിയാണ്. എന്നാല്‍, ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചതോടെ കൂടുതല്‍ പേര്‍ മറ്റ് തൊഴില്‍ മേഖലകളിലേക്ക് തിരിയുന്നു. വേനലിന്റെ കാഠിന്യം വര്‍ധിക്കുന്നതോടെ തീറ്റപ്പുല്‍ ക്ഷാമമുണ്ടാകും. ഇതോടെ വൈക്കോല്‍ ഉള്‍പ്പെടെയുള്ളവ വില കൊടുത്ത് വാങ്ങേണ്ട സ്ഥിതിയാകും. ഇത് ക്ഷീര കര്‍ഷകരെ ബാധ്യതയിലേക്ക് തള്ളിവിടും. ഇക്കാര്യത്തില്‍ വകുപ്പില്‍നിന്ന് ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow