നരിയമ്പാറയില്‍ മലയോര ഹൈവേയുടെ ടാറിങ് വൈകുന്നു: യാത്രാക്ലേശം രൂക്ഷം
നരിയമ്പാറയില്‍ മലയോര ഹൈവേയുടെ ടാറിങ് വൈകുന്നു: യാത്രാക്ലേശം രൂക്ഷം

ഇടുക്കി: കട്ടപ്പന നരിയമ്പാറയില്‍ മലയോര ഹൈവേ നിര്‍മാണ ജോലികള്‍ വൈകുന്നതായി പരാതി. രണ്ടാം റീച്ചില്‍പെട്ട നരിയമ്പാറ പുതിയകാവ് ദേവിക്ഷേത്രം ഉള്‍പ്പെടുന്ന ഭാഗത്തെ ടാറിങ് ഇനിയും പൂര്‍ത്തിയായിട്ടില്ല. റോഡ് പൊളിച്ചിട്ട് ഒന്നര വര്‍ഷത്തിലേറെയായി. മലയോര ഹൈവേയുടെ കട്ടപ്പന മുതല്‍ ചപ്പാത്ത് വരെയുള്ള രണ്ടാംറീച്ചിന്റെ നിര്‍മാണം ആരംഭിച്ചിട്ട് ഒന്നര വര്‍ഷത്തിലേറെയായി. മറ്റ് സ്ഥലങ്ങളിലെ ടാറിങ് പൂര്‍ത്തിയായിട്ടും ക്ഷേത്രത്തിന്റെ മുന്‍വശം ഉള്‍പ്പെടുന്ന ഭാഗത്തെ നിര്‍മാണം വൈകുന്നു. കരാറുകാരോട് പലതവണ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ സോളിങ് ജോലികള്‍ മാത്രമാണ് നടത്തിയത്. കാലവര്‍ഷം ശക്തമായതോടെ സോളിംഗ് ഇളകി ഗതാഗതവും ദുഷ്‌കരമായി. നൂറുകണക്കിന് വിശ്വാസികള്‍ എത്തുന്ന ഇവിടെ യാത്രാക്ലേശം രൂക്ഷമാണ്.
ക്ഷേത്രത്തിന്റെ മുന്‍ഭാഗം ഉള്‍പ്പെടുന്ന ഏതാനും മീറ്ററുകള്‍ മാത്രമാണ് ടാര്‍ ചെയ്യാനുള്ളത്. സോളിങ് ഇളകിത്തുടങ്ങിയതോടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയുമുണ്ട്. ഇവിടുത്തെ പാറ പൊട്ടിച്ചുനീക്കണമെന്നും ടാറിങ് ഫലപ്രദമല്ലെങ്കില്‍ ടൈലുകള്‍ പാകണമെന്നുമാണ് കരാറുകാര്‍ പറയുന്നത്.
What's Your Reaction?






