സെപ്റ്റിക് ടാങ്ക് തകര്‍ന്ന് മാലിന്യം പുറത്തേയ്ക്ക്: രാജകുമാരി ടൗണ്‍ മലീമസം
സെപ്റ്റിക് ടാങ്ക് തകര്‍ന്ന് മാലിന്യം പുറത്തേയ്ക്ക്: രാജകുമാരി ടൗണ്‍ മലീമസം

ഇടുക്കി: സെപ്റ്റിക് ടാങ്ക് തകര്‍ന്നതോടെ രാജകുമാരി ടൗണ്‍ മലീമസം. ദേവമാതാ പടിയില്‍ കേരളാ ബാങ്ക് പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് തകര്‍ന്ന് മാലിന്യം പുറത്തേയ്ക്ക് ഒഴുകുകയാണ്. ഇതോടെ ടൗണില്‍ അസഹ്യമായ ദുര്‍ഗന്ധമാണ്. പുറത്തേയ്ക്ക് ഒഴുകുന്ന മാലിന്യം മഴവെള്ളത്തോടൊപ്പം ടൗണിലെ പലസ്ഥലങ്ങളിലേക്കും വ്യാപിച്ചു. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മലിനജലം കാല്‍നടയാത്രികരുടെ ദേഹത്തേയ്ക്ക് തെറിക്കുന്നതും പതിവായി. ശുചിമുറി മാലിന്യം കടന്നുവേണം ആളുകള്‍ക്ക് കടകളില്‍ എത്താന്‍. പകര്‍ച്ചവ്യാധി ഭീഷണി നില്‍ക്കുമ്പോള്‍ ആരോഗ്യവകുപ്പും പഞ്ചായത്തും അനാസ്ഥ കാട്ടുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
What's Your Reaction?






