കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് വാര്‍ഷികം നടത്തി
കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് വാര്‍ഷികം നടത്തി
ഇടുക്കി: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റിന്റെ
വാര്‍ഷികവും കുടുംബസംഗമവും നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
25 വര്‍ഷത്തിലധികമായി കേരളത്തിലുടനീളം പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണിത്. ചടങ്ങില്‍ മുഴുവന്‍ യൂണിറ്റ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് ഡൊമനിക് സാവിയോ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബിജുമോന്‍ പി സി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സജീവന്‍ എസ്, വൈസ് പ്രസിഡന്റ് മോഹനന്‍ പാറയില്‍, ട്രഷറര്‍ രാധാകൃഷ്ണന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി സാബു കൊച്ചുപറമ്പില്‍, കട്ടപ്പന യൂണിറ്റ് സെക്രട്ടറി ജോണ്‍സണ്‍ മാത്യു, ജോയിന്റ് സെക്രട്ടറി പ്രമോദ്, ക്ഷേമനിധി ബോര്‍ഡംഗം ബിബിന്‍, കട്ടപ്പന യൂണിറ്റ് എസ്എച്ച്ജി സെക്രട്ടറി സതീഷ് പി. എസ്. എന്നിവര്‍ സംസാരിച്ചു.
What's Your Reaction?