കുങ്കിരിപ്പെട്ടി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാള്‍ തുടങ്ങി
കുങ്കിരിപ്പെട്ടി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാള്‍ തുടങ്ങി
ഇടുക്കി: ചക്കുപള്ളം കുങ്കിരിപ്പെട്ടി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയില്‍ വലിയ പെരുന്നാളിന് കൊടിയേറി. കണ്‍വന്‍ഷന്‍, വിവിധ തിരുനാള്‍ തിരുക്കര്‍മങ്ങള്‍, കലാപരിപാടികള്‍ എന്നിവ നടക്കും. 29ന് സമാപിക്കും. പ്രഭാത നമസ്‌കാരം, കുര്‍ബാന എന്നിവയ്ക്കുശേഷം വികാരി ഫാ. മഹേഷ് പോള്‍ കൊടിയേറ്റി. തുടര്‍ന്ന് അധ്യാത്മിക സംഘടനകളുടെ വാര്‍ഷികവും വിവിധ കുരിശടികളില്‍ കൊടിയേറ്റും നടന്നു. 28ന് വൈകിട്ട് 6.30ന് കോട്ടയം ഭദ്രാസനാധിപന്‍ ഡോ. യുഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ സന്ധ്യാനമസ്‌കാരം, അണക്കര മാര്‍ ഗ്രിഗോറിയോസ് കുരിശടിയിലേക്ക് പ്രദക്ഷിണം, പ്രസംഗം- മെത്രാപ്പോലീത്ത. 29ന് രാവിലെ മൂന്നിന്മേല്‍ കുര്‍ബാന, പ്രസംഗം, ആശിര്‍വാദം, സ്‌നേഹവിരുന്ന്, ആദ്യഫല ലേലം, പ്രദക്ഷിണം, കലാസന്ധ്യ എന്നിവ നടക്കും. ഫാ. മഹേഷ് പോള്‍, ബിജു കെ എബ്രഹാം, ഫിലിപ്പ് വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
What's Your Reaction?