കാഞ്ചിയാര്‍ സ്വരാജ് ബ്രദേഴ്‌സ് കൃഷിക്കൂട്ടം വാര്‍ഷികം ആഘോഷിച്ചു
കാഞ്ചിയാര്‍ സ്വരാജ് ബ്രദേഴ്‌സ് കൃഷിക്കൂട്ടം വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: കാഞ്ചിയാര്‍ സ്വരാജ് കോടാലിപ്പറ ബ്രദേഴ്‌സ് കൃഷിക്കൂട്ടം വാര്‍ഷികാഘോഷവും കുടുംബസംഗമവും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം റോയി എവറസ്റ്റ് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. മേഖലയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ആവശ്യമായ ഇടപെടല്‍ നടത്തിയും കാര്‍ഷിക മേഖലയ്ക്ക് മുന്‍തൂക്കം നല്‍കിയും മുമ്പോട്ട് പോകുന്ന സംഘമാണ് ബ്രദേഴ്‌സ് കൃഷിക്കൂട്ടം. സംഘം പ്രസിഡന്റ് റെജി എം കെ അധ്യക്ഷനായി. സെക്രട്ടറി എ സി ബിനു, സുഷമ ശശി, ഷീബ റെന്‍സേ, ഊരുമുപ്പന്‍ രവി തടത്തില്‍, ജോയിന്റ് സെക്രട്ടറി ബിജു ഇ ടി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?