സിഐഎസ്എഫ് വിമുക്തഭടന്മാരുടെ യോഗം ചെറുതോണിയില്‍ ചേര്‍ന്നു
സിഐഎസ്എഫ് വിമുക്തഭടന്മാരുടെ യോഗം ചെറുതോണിയില്‍ ചേര്‍ന്നു
ഇടുക്കി: സിഐഎസ്എഫ് വിമുക്തഭടന്മാരുടെ യോഗത്തിന് ചെറുതോണിയില്‍ റിപ്പബ്ലിക് ദിന റാലിയോടെ തുടക്കമായി തുടര്‍ന്ന് ചെറുതോണി പ്രസ്‌ക്ലബ് ഹാളില്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗഗാരിന്‍ ടി എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി വി മാത്യുവിന്റെ അധ്യക്ഷനായി. ദീര്‍ഘകാല സേവനത്തിനുശേഷം 2013ല്‍ കേരളത്തില്‍ ആരംഭിച്ച ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വര്‍ഷംതോറും സംഘടിപ്പിച്ചുവരുന്ന വാര്‍ഷിക കൂട്ടായ്മയാണ് ചെറുതോണിയില്‍ നടന്നത്. വിമുക്തഭടന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം ലക്ഷ്യമിട്ടുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. കോട്ടയം ജില്ലാ സെക്രട്ടറി മാര്‍ക്കോസ് സക്കറിയ, ഇടുക്കി ജില്ലാ സെക്രട്ടറി ജോഷിമോന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?