അണക്കര ചെല്ലാര്‍കോവിലില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് 2 യുവാക്കള്‍ മരിച്ചു
അണക്കര ചെല്ലാര്‍കോവിലില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് 2 യുവാക്കള്‍ മരിച്ചു

ഇടുക്കി: ജീപ്പും ബൈക്കും കൂട്ടിയിടിച്ച് 2 യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രികരും അണക്കര ഉദയഗിരിമേട് സ്വദേശികളായ ഷാനറ്റ് ഷൈജു, അലന്‍ കെ. ഷിബു എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് അണക്കര ചെല്ലാര്‍കോവിലിലാണ് അപകടം. തമിഴ്‌നാട്ടില്‍നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്ന ജീപ്പാണ് ബൈക്കില്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാക്കള്‍ സംഭവസ്ഥലത്ത് മരിച്ചു. ഇരുവരുടെയും മൃതദേഹം പുറ്റടി സിഎച്ച്‌സിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വണ്ടന്‍മേട് പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.
What's Your Reaction?






