പൊന്മുടി അണക്കെട്ടില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി
പൊന്മുടി അണക്കെട്ടില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി
ഇടുക്കി: പൊന്മുടി ജലാശയത്തില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. പണിക്കന്‍കുടി ചിറയില്‍ സന്തോഷിന്റെ മകന് ക്രിസ്റ്റോ (14), തിങ്കള്‍ക്കാട് പറയക്കന് ബ്രജേഷിന്റെ മകന് അരുണ്‍ ടി.പി (14) എന്നിവരാണ് മരിച്ചത്. ഇരുവരും പണിക്കന്‍കുടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ്. ശനിയാഴ്ച ഉച്ചയോടെയാണ് ഇവര്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയത്. ഞായറാഴ്ച രാവിലെ ഫയര്‍ഫോഴ്സും സ്കൂബ ടീമും, എന്‍ഡിആര്‍എഫ് ടീമും ചേര്‍ന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
What's Your Reaction?