കട്ടപ്പന ഇടുക്കി കവലയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ കാര്‍ ഇടിച്ച് അപകടം

കട്ടപ്പന ഇടുക്കി കവലയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ കാര്‍ ഇടിച്ച് അപകടം

May 15, 2025 - 17:48
May 15, 2025 - 18:10
 0
കട്ടപ്പന ഇടുക്കി കവലയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ കാര്‍ ഇടിച്ച് അപകടം
This is the title of the web page

ഇടുക്കി: കട്ടപ്പന ഇടുക്കി കവലയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് കാര്‍ പാഞ്ഞുകയറി. വ്യാഴാഴ്ച വൈകിട്ട് 3 ഓടെയാണ് അപകടം. പോസ്റ്റ് ഓഫീസിന് എതിര്‍വശമുള്ള  ജിയോ സേവന കേന്ദ്രത്തിന് മുമ്പിലും സമീപത്തുമായി നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങലേയ്ക്കാണ് കാര്‍ ഇടിച്ചുകയറിയത്. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ 3 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow