ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണം നേടിയ ജിന്‍സി ജോസിനെ റോഷി അഗസ്റ്റിന്‍ അനുമോദിച്ചു 

ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണം നേടിയ ജിന്‍സി ജോസിനെ റോഷി അഗസ്റ്റിന്‍ അനുമോദിച്ചു 

Nov 6, 2026 - 17:55
 0
ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണം നേടിയ ജിന്‍സി ജോസിനെ റോഷി അഗസ്റ്റിന്‍ അനുമോദിച്ചു 
This is the title of the web page

ഇടുക്കി: ഡല്‍ഹിയില്‍ നടന്ന 47-ാമത് ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണം നേടിയ ഇടുക്കി ഭൂമിയാംകുളം സ്വദേശിനി ജിന്‍സി ജോസിനെ വീട്ടിലെത്തി അനുമോദിച്ച് മുന്‍മന്ത്രി റോഷി അഗസ്റ്റിന്‍. കായികതാരങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും അവഗണനകളും പരിഹരിക്കാന്‍  കേന്ദ്ര - സംസ്ഥാന  സര്‍ക്കാരുകള്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലെഫ്റ്റ്, റൈറ്റ് ആം വിഭാഗങ്ങളിലാണ് ജിന്‍സി സ്വര്‍ണമെഡലുകള്‍ സ്വന്തമാക്കിയത്. 2014 മുതല്‍ പഞ്ചഗുസ്തി മത്സരരംഗത്ത് സജീവമായ ജിന്‍സി ഇതുവരെ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാചെലവുകളും മറ്റ് ചെലവുകളും സ്വന്തം നിലയിലാണ് കണ്ടെത്തിയിരുന്നത്. മറ്റ് ജില്ലകളിലും സംസ്ഥാനങ്ങളിലും നിന്നുള്ള താരങ്ങള്‍ക്ക് എംഎല്‍എ ഫണ്ട് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ലഭിക്കുമ്പോഴും ജിന്‍സിക്ക് അത്തരം പിന്തുണ ലഭിച്ചിരുന്നില്ല. ലോക ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിനായി ഇരട്ട സ്വര്‍ണം നേടിയിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അര്‍ഹമായ അഭിനന്ദനമോ സഹായമോ ലഭിക്കാത്തത് കായിക മേഖലയിലെ അവഗണനയുടെ ഉദാഹരണമാണെന്ന വിമര്‍ശനവും ഉയരുന്ന സാഹചര്യത്തിലാണ് റോഷി അഗസ്റ്റിന്‍ ജിന്‍സിയുടെ വീട്ടിലെത്തി ആദരിച്ചത്. ജിന്‍സിയുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍ ഭര്‍ത്താവ് ജോസിന്റെ പരിശീലനവും പിന്തുണയുമുണ്ട്. ഒരു അപകടത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ടിട്ടും കായിക മേഖലയോടുള്ള താല്‍പര്യം കൈവിടാതെ പരിശീലന പ്രവര്‍ത്തനങ്ങളുമായി സജീവമാണ് ഭൂമിയാംകുളം മുണ്ടനാനിക്കല്‍ ജോസ് എന്ന ലാലു. ഭര്‍ത്താവിന്റെ നിരന്തരമായ പ്രോത്സാഹനവും പരിശീലനവുമാണ് രാജ്യാന്തര തലത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ തനിക്ക് കരുത്തായതെന്ന് ജിന്‍സി പറഞ്ഞു. പൊതുപ്രവര്‍ത്തകരായ ഷിജോ തടത്തില്‍, ജേക്കബ് പിണക്കാട്ട്, രാജു കല്ലറയ്ക്കല്‍, ജിമ്മി മാപ്രയില്‍ എന്നിവരും റോഷി അഗസ്റ്റിനോടൊപ്പമുണ്ടായിരുന്നു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow