നെടുങ്കണ്ടത്ത് മലിനജലം തോട്ടിലേക്ക് ഒഴുക്കിയ കെട്ടിട ഉടമയ്ക്ക് 50,000 രൂപ പിഴ

നെടുങ്കണ്ടത്ത് മലിനജലം തോട്ടിലേക്ക് ഒഴുക്കിയ കെട്ടിട ഉടമയ്ക്ക് 50,000 രൂപ പിഴ

Nov 6, 2026 - 17:33
Nov 6, 2026 - 17:36
 0
നെടുങ്കണ്ടത്ത് മലിനജലം തോട്ടിലേക്ക് ഒഴുക്കിയ കെട്ടിട ഉടമയ്ക്ക് 50,000 രൂപ പിഴ
This is the title of the web page

ഇടുക്കി: നെടുങ്കണ്ടത്ത് മലിനജലം ജലസ്രോതസിലേക്ക് ഒഴുക്കിയ കെട്ടിട ഉടമയ്ക്ക് 50000 രൂപ പിഴയിട്ട്  ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്. സെന്‍ട്രല്‍ ജങ്ഷനില്‍ സ്ഥിതി ചെയ്യുന്ന സെന്റര്‍ പോയിന്റ് എന്ന കെട്ടിടത്തില്‍ നിന്നാണ് തുറന്ന ഓടയിലൂടെ ദുര്‍ഗന്ധം വമിക്കുന്ന മലിനജലം സമീപത്തെ തോട്ടിലേക്ക് ഒഴുക്കിയിരുന്നത്. ഇതില്‍ ശുചിമുറി മാലിന്യവും ഉള്‍പ്പെടുന്നുണ്ട്. മലിനജലം പതിച്ചിരുന്ന തോട്ടിലെ വെള്ളത്തെ ആശ്രയിച്ച് നിരവധി കുടിവെള്ള പദ്ധതികളും പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനാരോഗ്യത്തിനും പരിസ്ഥിതിയ്ക്കും ഭീഷണിയാകുന്ന വിധം മാലിന്യം ഒഴുക്കിയ കെട്ടിട ഉടമ വിജയന്‍ മേപ്പുറത്തില്‍നിന്ന് പിഴ ഈടാക്കാനും തുടര്‍നടപടി സ്വീകരിക്കാനും പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow