കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്ഡലം കമ്മിറ്റി മഹാത്മഗാന്ധി കുടുംബസംഗമം നടത്തി
കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്ഡലം കമ്മിറ്റി മഹാത്മഗാന്ധി കുടുംബസംഗമം നടത്തി

ഇടുക്കി: കോണ്‍ഗ്രസ് ഇരട്ടയാര്‍-ഉപ്പുകണ്ടം വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മഹാത്മഗാന്ധി കുടുംബസംഗമം നടത്തി. ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയത്തിന്റെ ഭാഗമാണ് ഇന്ന് കേരളത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. വാര്‍ഡ് പ്രസിഡന്റ് കിരണ്‍ ഉതിരകുളം അധ്യക്ഷനായി. കോണ്‍ഗ്രസിലേയ്ക്ക് ചേര്‍ന്ന 3 കുടുംബങ്ങളെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, നേതാക്കളായ സി എസ് യാശോധരന്‍, ബിജോ മാണി, വാര്‍ഡ് മെമ്പര്‍ രതീഷ് ആലേപുരക്കല്‍, വൈ സി സ്റ്റീഫന്‍, വിനോദ് നെല്ലിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു.
What's Your Reaction?






