വണ്ടന്‍മേട് പഞ്ചായത്തില്‍ വിന്‍ഡ്രോ കമ്പോസ്റ്റ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
വണ്ടന്‍മേട് പഞ്ചായത്തില്‍ വിന്‍ഡ്രോ കമ്പോസ്റ്റ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തില്‍ വിന്‍ഡ്രോ കമ്പോസ്റ്റ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. യൂണിറ്റ് അംഗം നിഷ പി.വി. ഉദ്ഘാടനം ചെയ്തു. 2024 - 25 സാമ്പത്തിക വര്‍ഷത്തിലെ മാലിന്യസംസ്‌കരണ പദ്ധതി പ്രകാരമാണ് മാലിയില്‍ കമ്പോസ്റ്റിങ് യൂണിറ്റ് ആരംഭിച്ചത്. പഞ്ചായത്ത് പരിധിയിലെ ഒന്ന് 1,17, 18 വാര്‍ഡുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള ജൈവമാലിന്യങ്ങള്‍ എല്ലാദിവസവും ശേഖരിച്ച് കമ്പോസ്റ്റിങ് യൂണിറ്റില്‍ എത്തിക്കും. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന തുമ്പൂര്‍മുഴി യൂണിറ്റാണ് പുതിയ മോഡല്‍ വിന്‍ഡ്രോ കമ്പോസ്റ്റിങ് യൂണിറ്റായി മാറ്റിയിരിക്കുന്നത്. നിലവില്‍ പ്രതിദിനം 1500 മുതല്‍ 2000 കിലോ വരെ ജൈവമാലിന്യങ്ങള്‍ ഇവിടെ ശേഖരിക്കാം. പ്രസിഡന്റ് സുരേഷ് മാനങ്കേരില്‍, വൈസ് പ്രസിഡന്റ് ഫിലോമിന രാജു, പഞ്ചായത്തംഗങ്ങളായ ജി.പി.രാജന്‍, സന്ധ്യാ രാജ, സെല്‍വി ശേഖര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലിജി, കോ-ഓര്‍ഡിനേറ്റര്‍ എബി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






