കട്ടപ്പന ലയണ്‍സ് ക്ലബ്ബിന്റെ സൗജന്യ ഇഎന്‍ടി മെഡിക്കല്‍ ക്യാമ്പ് 2ന്: ഡോ. മുഹമ്മദ് നൗഷാദും മെഡിക്കല്‍ സംഘവും പങ്കെടുക്കുന്നു
കട്ടപ്പന ലയണ്‍സ് ക്ലബ്ബിന്റെ സൗജന്യ ഇഎന്‍ടി മെഡിക്കല്‍ ക്യാമ്പ് 2ന്: ഡോ. മുഹമ്മദ് നൗഷാദും മെഡിക്കല്‍ സംഘവും പങ്കെടുക്കുന്നു

ഇടുക്കി: കട്ടപ്പന ലയണ്‍സ് ക്ലബ് മാര്‍ച്ച് 2ന് രാവിലെ 8മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ലയണ്‍സ് ഹാളില്‍ സൗജന്യ ഇഎന്‍ടി മെഡിക്കല്‍ ക്യാമ്പ് നടത്തും. എറണാകുളം നൗഷാദ് ഇഎന്‍ടി ആശുപത്രി ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ മൈക്രോ സര്‍ജന്‍ ഡോ. മുഹമ്മദ് നൗഷാദിന്റെ നേതൃത്വത്തില്‍ 4 ഡോക്ടര്‍മാരും 14 പേരടങ്ങുന്ന മെഡിക്കല്‍ സംഘവും നേതൃത്വം നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 പേര്‍ക്കാണ് അവസരം. കുട്ടികളിലും മുതിര്‍ന്നവരിലും കണ്ടുവരുന്ന കൂര്‍ക്കംവലി, ചെവി വേദന, ചെവിയിലെ പഴുപ്പ്, കേള്‍വിക്കുറവ്, മൂക്കില്‍ ദശ വളരുന്നത്, മൂക്കിന്റെ പാലം വളവ്, സൈനസൈറ്റിസ്, തലവേദന, തലകറക്കം എന്നിവ നിര്‍ണയിച്ച് സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്യും. അര്‍ഹരായവര്‍ക്ക് സൗജന്യ നിരക്കില്‍ ശസ്ത്രക്രിയയും ശ്രവണ സഹായി വിതരണവും നടത്തും. ലയണ്‍സ് ക്ലബ് ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍, പവിത്ര ഗോള്‍ഡ്, ചിക്ക് ഫെസ്റ്റ് എന്നിവിടങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.
സംസ്ഥാന സര്‍ക്കാരിന്റെ ശ്രുതിതരംഗം പദ്ധതിയിലൂടെ ആദ്യ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നിര്‍വഹിച്ചത് ഡോ. മുഹമ്മദ് നൗഷാദാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയനടത്തുന്ന അംഗീകൃത കേന്ദ്രമാണ് എറണാകുളത്തെ ഡോ. നൗഷാദ് ഇഎന്‍ടി ആശുപത്രി. ഡോ. താരിഖ് മുഹമ്മദ്, ഡോ. വിനയ് തമ്പുരാന്‍, ഡോ. സാജു എന്നിവരും പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ക്ലബ് പ്രസിഡന്റ് സെന്‍സ് കുര്യന്‍, ട്രഷറര്‍ കെ ശശിധരന്‍, ഡിസ്ട്രിക്ട് പ്രൊജക്റ്റ് സെക്രട്ടറി ജോര്‍ജ് തോമസ്, ജോയിന്റ് സെക്രട്ടറി അലന്‍ വിന്‍സന്റ്്, ബോര്‍ഡംഗം ടോമി മാത്യു എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






