നിര്‍മലാസിറ്റിയിലെ ഹൈമാസ്റ്റ് ലൈറ്റ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു
നിര്‍മലാസിറ്റിയിലെ ഹൈമാസ്റ്റ് ലൈറ്റ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി: വാഴവര നിര്‍മലസിറ്റി പാര്‍ട്ടി പടിയില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. പ്രദേശത്ത് രാത്രി സമയങ്ങളില്‍ വെളിച്ച സംവിധാനത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി, നഗരസഭ കൗണ്‍സിലര്‍മാരായ ബെന്നി കുര്യന്‍, ഷാജി കൂത്തോടി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






